ചാലിശേരി സഹയാത്ര ചാരിറ്റബിള്‍ സൊസൈറ്റിയുടെ പുതിയ കെട്ടിട ഉദ്ഘാടനം ഞായറാഴ്ച

ചാലിശേരി സഹയാത്ര ചാരിറ്റബിള്‍ സൊസൈറ്റിയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഞായറാഴ്ച രാവിലെ 10.30ന് തദ്ദേശ മന്ത്രി എം ബി രാജേഷ് നിര്‍വ്വഹിക്കും. കെപിസിസി നിര്‍വ്വാഹക സമിതി അംഗം സി.വി. ബാലചന്ദ്രന്‍ ഫിസിയോ തെറാപ്പി യൂണിറ്റ് ഉദ്ഘാടനം ചെയ്യും. ഹോം കെയര്‍ ആവശ്യത്തിന് സൗജന്യമായി സംഭാവനയായി ലഭിച്ച വാഹനം സിപിഐഎം ഏരിയ സെക്രട്ടറി ടി.പി.മുഹമ്മദ് സഹയാത്രയ്ക്ക് കൈമാറും.

ADVERTISEMENT