എരുമപ്പെട്ടി പഞ്ചായത്ത് കരിയന്നൂര്‍ മയൂഖം അങ്കണവാടിയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നടത്തി

എരുമപ്പെട്ടി പഞ്ചായത്ത് 18-ാം വാര്‍ഡിലെ കരിയന്നൂര്‍ മയൂഖം അങ്കണവാടിയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം എ.സി.മൊയ്തീന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എസ്. ബസന്ത് ലാല്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജലീല്‍ ആദൂര്‍ മുഖ്യാതിഥിയായി.പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ സുമന സുഗതന്‍, വാര്‍ഡ് മെമ്പര്‍ സതി മണികണ്ഠന്‍, മെമ്പര്‍മാരായ എന്‍.പി.അജയന്‍, സ്വപ്ന പ്രദീപ്, ഐ.സി.ഡി.എസ് സൂപ്പര്‍ വൈസര്‍ വിനീത എന്നിവര്‍ സംസാരിച്ചു.,മുന്‍ വര്‍ക്കര്‍ പ്രേമ മോഹനന്‍, മുന്‍ ഹെല്‍പ്പര്‍ വിജയലക്ഷ്മി എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഡോ.വി.സി.ബിനോജ്, പഞ്ചായത്ത് മുന്‍ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ കുഞ്ഞുമോന്‍ കരിയന്നൂര്‍, എന്‍.കെ.കബീര്‍ എന്നിവര്‍ സംസാരിച്ചു

ADVERTISEMENT