24.5 C
Kunnamkulam
Tuesday, August 4, 2026
Home CCTV Desk ചാവക്കാട് വെറ്ററിനറി ആശുപത്രിക്ക് പുതിയ മള്‍ട്ടി സ്‌പെഷ്യാലിറ്റി കെട്ടിടം; നിര്‍മ്മാണോദ്ഘാടനം നിർവഹിച്ചു

ചാവക്കാട് വെറ്ററിനറി ആശുപത്രിക്ക് പുതിയ മള്‍ട്ടി സ്‌പെഷ്യാലിറ്റി കെട്ടിടം; നിര്‍മ്മാണോദ്ഘാടനം നിർവഹിച്ചു

ചാവക്കാട് വെറ്ററിനറി ആശുപത്രിക്ക് പുതിയ മള്‍ട്ടി സ്‌പെഷ്യാലിറ്റി കെട്ടിടത്തിന്റെ നിര്‍മ്മാണോദ്ഘാടനം എന്‍.കെ. അക്ബര്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. സംസ്ഥാന ബജറ്റില്‍ അനുവദിച്ച ഒരു കോടി രൂപ വിനിയോഗിച്ചാണ് കെട്ടിടം യാഥാര്‍ത്ഥ്യമാക്കിയത്. ചാവക്കാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ എ.എച്ച്. അക്ബര്‍ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ ബിന്‍സി സന്തോഷ് സ്വാഗതമാശംസിച്ച ചടങ്ങില്‍ പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എന്‍ജിനീയര്‍ മഞ്ജുഷ വി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്മാരായ പി. യതീന്ദ്രദാസ്, ലീഷാ മണക്കോട്, കെ.എച്ച്. സലാം, കെ.പി. രഞ്ജിത് കുമാര്‍, മുന്‍ ചെയര്‍പേഴ്‌സനും കൗണ്‍സിലറുമായ ഷീജ പ്രശാന്ത്, സനൂപ് ടി.എസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ശര്‍മിള ജി നന്ദി പറഞ്ഞു. ജനപ്രതിനിധികള്‍, കര്‍ഷകര്‍, നാട്ടുകാര്‍ തുടങ്ങി നിരവധിപേര്‍ ചടങ്ങില്‍ പങ്കെടുത്തു

ADVERTISEMENT
error: Content is protected !!