പുതുവത്സരാഘോഷവും യാത്രയയപ്പും സംഘടിപ്പിച്ചു

കുന്നംകുളം പോസ്റ്റ് ഫോറത്തിന്റെ നേതൃത്വത്തില്‍ പുതുവത്സരാഘോഷവും, ഉദ്യോഗ കയറ്റം ലഭിച്ച് സ്ഥലം മാറി പോകുന്ന പോസ്റ്റ് മാസ്റ്റര്‍ രേശ്മ ബിന്ദുവിന് യാത്രയയപ്പും നല്‍കി. ഹെഡ് പോസ്റ്റ് ഓഫീസില്‍ നടന്ന ചടങ്ങില്‍ പോസ്റ്റ് ഫോറം ചെയര്‍മാനും നഗരസഭ കൗണ്‍സിലറുമായ ലെബീബ് ഹസന്‍ അധ്യക്ഷനായി. നഗരസഭ മുന്‍ സ്ഥിരം സമിതി ചെയര്‍മാന്‍ എം.വി. ഉല്ലാസ്, വ്യാപാരി വ്യവസായി ഏകോപന സമിതി നിയോജക മണ്ഡലം ട്രഷറര്‍ ജിനീഷ് തെക്കെക്കര, കുന്നംകുളം പ്രസ്‌ക്ലബ്ബ് മുന്‍ പ്രസിഡണ്ട് ജോസ് മാളിയേക്കല്‍, വ്യാപാരി വ്യവസായി സമിതി മുനിസിപ്പല്‍ കമ്മിറ്റി സെകട്ടറി ജിനീഷ് തെക്കെക്കര, സിസിടിവി ജനറല്‍ മാനേജര്‍ സിന്റോ ജോസ് എന്നിവര്‍ സംസാരിച്ചു. പോസ്റ്റ് ഫോറം അംഗങ്ങളായ ഡെപ്യൂട്ടി പോസ്റ്റ് മാസ്റ്റര്‍ സുമംഗലി, എം.ഇ. ഡാലീഷ്, ബിനീഷ് കുമാര്‍ പ്രസന്നകുമാര്‍, ദീപ റോസിലി, ഷോയാബ് അലി, ശ്യാംകുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. പുതുവര്‍ഷ പിറവിയുടെ ഭാഗമായി ലെബീബ് ഹസന്‍, രേശ്മ ബിന്ദു എന്നിവര്‍ ചേര്‍ന്ന് കേക്ക് മുറിച്ചു. പോസ്റ്റല്‍ ഡിവിഷന്‍ സൂപ്രണ്ടായി ഉദ്യോഗകയറ്റം ലഭിച്ച് സ്ഥലം മാറി പോകുന്ന പോസ്റ്റ് മാസ്റ്റര്‍ രേശ്മ ബിന്ദുവിനെ ലെബീബ് ഹസന്‍, എം.വി. ഉല്ലാസ് എന്നിവര്‍ ചേര്‍ന്ന് പൊന്നാടയണിച്ചും ബൊക്കെ സമ്മാനിച്ചും ആദരിച്ചു.

ADVERTISEMENT