ചാലിശേരി ഗവ: എല്‍.പി സ്‌കൂളില്‍ പുതുതായി നിര്‍മ്മിച്ച സ്‌കൂള്‍ ടോയ്‌ലറ്റ് ക്ലോപ്ലക്‌സ് സ്‌കൂളിന് സമര്‍പ്പിച്ചു. സ്‌കൂളില്‍ നടന്ന ചടങ്ങ് തൃത്താല ബ്ലോക്ക് പ്രസിഡന്റ് അഡ്വ വി.പി. റജീന ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡന്റ് പി. ആര്‍. കുഞ്ഞുണ്ണി അധ്യക്ഷനായി. സബ് ജില്ലാ ശാസ്ത്രമേളയില്‍ വിജയികളായ വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ അനുമോദിച്ചു.
തൃത്താല ബ്ലോക്ക് പഞ്ചായത്ത് 2024- 25 വാര്‍ഷീക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇരുപത് ലക്ഷം രൂപ ചിലവഴിച്ചാണ് ആധുനിക രീതിയിലുള്ള ടോയ്‌ലറ്റ് ക്ലോംപ്ലക്‌സ് പണി പൂര്‍ത്തിയാക്കിയത്. ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് വിജേഷ് കുട്ടന്‍ , ബ്ലോക്ക് മെമ്പര്‍ ധന്യ സുരേന്ദ്രന്‍ , പഞ്ചായത്തംഗം ആനി വിനു ,പി ടി എ പ്രസിഡന്റ് വി.എസ് ശിവാസ് , വൈസ് പ്രസിഡന്റ് ടി.ആര്‍. അനീഷ് എന്നിവര്‍ സംസാരിച്ചു.സ്‌കൂള്‍ പ്രധാനധ്യാപകന്‍ ഇ ബാലകൃഷ്ണന്‍ സ്വാഗതവും , അധ്യാപിക വി.ജെ ഷീമ നന്ദിയും പറഞ്ഞു.