ന്യൂസ് ഏജന്റെസ് വെല്‍ഫയര്‍ അസോസിയേഷന്‍ കുന്നംകുളം മേഖല 15-ാമത് വാര്‍ഷിക സമ്മേളനം നടത്തി

ന്യൂസ് ഏജന്റെസ് വെല്‍ഫയര്‍ അസോസിയേഷന്‍ കുന്നംകുളം മേഖല 15-ാമത് വാര്‍ഷിക സമ്മേളനം നടന്നു. നഗരസഭ സ്റ്റാന്‍സിംങ്ങ് കമ്മറ്റി ചെയര്‍മാന്‍ പി.എം.സുരേഷ് ഉദ്ഘാടനം ചെയ്തു. സീനിയര്‍ പ്രസിഡന്റ് എഡ്വി സക്കറിയ അദ്ധ്യക്ഷനായി. മേഖല പ്രസിഡന്റെ പ്രവീണ്‍ , സെക്രട്ടറി അബി ചിരന്‍, ട്രഷറര്‍ ഉണ്ണികൃഷ്ണന്‍ , പെറ്റര്‍ , ആന്റണി സി.സി. തുടങ്ങിയവര്‍ സംസാരിച്ചു. മെമ്പര്‍മാരുടെ മക്കളില്‍ പത്താം ക്ലാസ്, പ്ലസ്ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയവരെ അനുമോദിച്ചു. പത്രവിതരണ ഏജന്‍സി പ്രവര്‍ത്തനം അവസാനിപ്പിച്ച ഫ്രാന്‍സിന് പ്രത്യേക ഉപഹാരം സമ്മാനിച്ചു. മെമ്പര്‍മാര്‍ക്കും ഉപഹാരങ്ങള്‍ വിതരണം ചെയ്തു.

ADVERTISEMENT