ആചാര്യസംഗമ സദസ്സ് നടത്തി

ഞമനേങ്ങാട് മഹാദേവ ക്ഷേത്രത്തിലെ മഹാവിഷ്ണു ക്ഷേത്ര നവീകരണ കലശത്തിന്റെയും ഉപ ദേവതാ പ്രതിഷ്ഠയുടെയും മുന്നോടിയായി ആചാര്യസംഗമ സദസ്സ് നടത്തി. ക്ഷേത്രത്തില്‍ വെച്ച് നവീകരണ കലശ എക്‌സിക്യൂട്ടീവ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ അഖില കേരള തന്ത്രിസമാജം മദ്ധ്യമേഖല ഘടകത്തിന്റെ സഹകരണത്തില്‍ നടക്കുന്ന ആചാര്യസംഗമത്തില്‍ ക്ഷേത്രം തന്ത്രി മഠത്തില്‍ മുണ്ടയൂര്‍ ദിവാകരന്‍ നമ്പൂതിരി, അഖില കേരള തന്ത്രിസമാജം മദ്ധ്യമേഖല പ്രസിഡന്റ് പുലിയന്നൂര്‍ ശങ്കരനാരായണന്‍ നമ്പൂതിരിപ്പാട്, കാണിപ്പയ്യൂര്‍ കൃഷ്ണന്‍ നമ്പൂതിരിപ്പാട്, മുല്ലമംഗലം നാരായണന്‍ നമ്പൂതിരി, പൂങ്ങാട് മാധവന്‍ നമ്പൂതിരി, ആറ്റുപുറം ഹരിദാസ് പണിയ്ക്കര്‍ എന്നിവര്‍ വിഷയാവതരണങ്ങളും സംശയ നിവാരണവും നടത്തി. ചടങ്ങില്‍ ക്ഷേത്രം കമ്മറ്റി പ്രസിഡന്റ് പി.വി വിജയന്‍, സെക്രട്ടറി എന്‍.ആര്‍ രാജേഷ് തുടങ്ങി നവീകരണ കലശ കമ്മറ്റി ഭാരവാഹികളും പങ്കെടുത്തു.

ADVERTISEMENT