ലഹരിക്കെതിരെ നൈറ്റ് മാര്‍ച്ച് സംഘടിപ്പിച്ചു

ലഹരിക്കെതിരെ സിപിഎം തിരുവത്ര ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നൈറ്റ് മാര്‍ച്ച് സംഘടിപ്പിച്ചു. തിരുവത്ര ആനത്തലമുക്കില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് ഏരിയ കമ്മിറ്റി അംഗം എം.ആര്‍.രാധാകൃഷ്ണന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. പുത്തന്‍ കടപ്പുറം സെന്ററില്‍ ചേര്‍ന്ന സമാപന പൊതുയോഗം സി.പി.എം. ജില്ലാ കമ്മിറ്റി അംഗവും, ഏരിയ സെക്രട്ടറിയുമായ ടി.ടി. ശിവദാസന്‍ ഉദ്ഘാടനം ചെയ്തു. ലോക്കല്‍ സെക്രട്ടറി കെ.എച്ച്. സലാം അധ്യക്ഷത വഹിച്ചു. എം. ആര്‍. രാധാകൃഷ്ണന്‍, നഗരസഭ വൈസ് ചെയര്‍മാന്‍ കെ.കെ. മുബാറക്ക്, ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ADVERTISEMENT