ലഹരി വിരുദ്ധ നൈറ്റ് മാര്‍ച്ച് നടത്തി

ഡിവൈഎഫ്ഐ കടവല്ലൂര്‍ പഞ്ചായത്തില്‍ ലഹരി വിരുദ്ധ നൈറ്റ് മാര്‍ച്ച് നടത്തി. മെയ് 4 ന് നടത്തുന്ന മനുഷ്യച്ചങ്ങലക്ക് ഐക്യദാര്‍ഢ്യവുമായാണ് യുവജന സംഘടനയായ ഡി വൈ എഫ് ഐ നൈറ്റ് മാര്‍ച്ച് നടത്തിയത്. പെരുമ്പിലാവ് സെന്ററില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് സി പി ഐ എം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പര്‍ എം ബാലാജി ഉദ്ഘാടനം ചെയ്തു. ശരത്ത് പ്രസാദ് ഫ്‌ലാഗ് ഓഫ് നടത്തി. അക്കിക്കാവ് ചുറ്റി പെരുമ്പിലാവ് സെന്ററില്‍ സമാപിച്ച നൈറ്റ് മാര്‍ച്ചിന് ഡി വൈ എഫ് ഐ പ്രവര്‍ത്തകരായ സൈഫുദീന്‍, ഷിനോസ് , അഫ്‌സല്‍, ശാരിക, വിനി എന്നിവര്‍ നേതൃത്വം നല്‍കി.

 

ADVERTISEMENT