12 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; 94 കാരന് ആറു വര്‍ഷം തടവും പിഴയും

12 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ 94 കാരന് ആറു വര്‍ഷം തടവും 25,000 രൂപ പിഴയും ശിക്ഷ. പുന്നയൂര്‍ക്കുളം പനന്തറ സ്വദേശി അവണോട്ടുങ്ങല്‍ കുട്ടനെയാണ് കുന്നംകുളം പോക്‌സോ കോടതി ജഡ്ജി എസ് ലിഷ കുറ്റക്കാരനെന്നു കണ്ടെത്തി ശിക്ഷിച്ചത്.
2024 മെയിലാണ് കേസിനാസ്പദമായ സംഭവം. സൈക്കിളില്‍ കടയില്‍ പോയി മടങ്ങുകയായിരുന്ന അതിജീവിതയെ തടഞ്ഞു നിര്‍ത്തി വീടിനു പിറകിലെത്തിച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്.

ADVERTISEMENT