29.1 C
Kunnamkulam
Wednesday, August 5, 2026
Home Bureaus Kechery നിരാഹാര സമരം നടത്തി വന്നിരുന്ന ദിലീഫ് അബ്ദുല്‍കാദറിനെ കുന്നംകുളം പോലീസ് സമരപന്തലില്‍ നിന്ന് അറസ്റ്റ് ചെയ്ത്...

നിരാഹാര സമരം നടത്തി വന്നിരുന്ന ദിലീഫ് അബ്ദുല്‍കാദറിനെ കുന്നംകുളം പോലീസ് സമരപന്തലില്‍ നിന്ന് അറസ്റ്റ് ചെയ്ത് നീക്കി.

തൃശൂര്‍ – കുന്നംകുളംറോഡ് സഞ്ചാര യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് മരണം വരെ നിരാഹാര സമരം നടത്തി വന്നിരുന്ന ദിലീഫ് അബ്ദുല്‍കാദറിനെ കുന്നംകുളം പോലീസ് സമരപന്തലില്‍ നിന്ന് അറസ്റ്റ് ചെയ്ത് നീക്കി.
തൃശൂര്‍ – കുന്നംകുളംറോഡിലെ ദുരിതയാത്രയ്ക്ക് അറുതി വരുത്തി സഞ്ചാര യോഗ്യമാക്കണമെന്നാവശ്യപ്പെട്ട്
എസ്. ഡി. പി. ഐ മണലൂര്‍ മണ്ഡലം പ്രസിഡണ്ടായ ദിലീഫ് അബ്ദുല്‍ കാദര്‍ കഴിഞ്ഞ അഞ്ച് ദിവസമായി നിരാഹാര സമരം നടത്തി വരികയായിരുന്നു.ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണ് പോലീസെത്തി
സമരപന്തലില്‍ നിന്ന് അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റിയത്.

ADVERTISEMENT
error: Content is protected !!