വിദ്യാര്‍ത്ഥികളിലെ സൃഷ്ടിപരതയും കലാപരമായ കഴിവുകളും വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ പഴഞ്ഞി എമ്പറേഴ്സ് ക്ലബ് ചിത്ര രചന മത്സരം നടത്തുന്നു. എല്‍.കെ.ജി മുതല്‍ ഏഴാം ക്ലാസ് വരെയുള്ള കുട്ടിക്കള്‍ക്കായി പഴഞ്ഞി എം.ഡി കോളേജില്‍ വെച്ചാണ് സെപ്റ്റംബർ13 ന് നിറക്കൂട്ട് 2025 എന്ന പേരില്‍ ചിത്രരചന മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. മത്സരത്തില്‍ പങ്കെടുക്കുന്ന മുഴുവന്‍ കുട്ടികള്‍ക്കും സര്‍ട്ടിഫിക്കറ്റും, വിജയികള്‍ക്ക് ട്രോഫികളും ക്യാഷ് പ്രൈസും നല്‍കും. ശനിയാഴ്ച രാവിലെ 10 മുതല്‍ 12.30 വരെ നടക്കുന്ന മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 9495528131, 9495882030, എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് ക്ലബ്ബ് ഭാരവാഹികള്‍ അറിയിച്ചു.