വെള്ളാറ്റഞ്ഞൂര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തിലെ നിറമാല ആഘോഷത്തിന് തുടക്കമായി

പന്ത്രണ്ട് രാത്രികള്‍ നാദ, നൃത്ത, വര്‍ണ്ണ വിസ്മയം തീര്‍ക്കുന്ന വെള്ളാറ്റഞ്ഞൂര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തിലെ നിറമാല ആഘോഷത്തിന് തുടക്കമായി. തുലാം ഒന്നു മുതല്‍ പന്ത്രണ്ട് വരെയാണ് കേരളത്തിലെ മികച്ച കലാകരന്മാര്‍ പങ്കെടുക്കുന്ന നിറമാലാഘോഷം നടക്കുന്നത്. ക്ഷേത്രോത്സവ വേദിയായ ശങ്കരന്‍ നമ്പീശന്‍ സ്മാരക വേദിയില്‍ രഘു വെള്ളിനേഴി, ചാലക്കുടി രോഹിത് നമ്പീശന്‍ തുടങ്ങിയവരുടെ ഡമ്പിള്‍ തായമ്പകയോടെയാണ് ആഘോഷ പരിപാടികള്‍ക്ക് തുടക്കമായത്. തുടര്‍ന്ന് വെള്ളാറ്റഞ്ഞൂര്‍ നൂപുരയുടെ തിരുവാതിരക്കളി, വെള്ളാറ്റഞ്ഞൂര്‍ പ്രദീപ്, പനംങ്ങാട് പുരുഷോത്തമന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കിയ പഞ്ചവാദ്യം എന്നിവ നടന്നു.

ADVERTISEMENT