ഞമനേങ്ങാട് ശിവക്ഷേത്രത്തില്‍ വിഗ്രഹ ഘോഷയാത്ര ഭക്തി സാന്ദ്രമായി

ഞമനേങ്ങാട് ശിവക്ഷേത്രത്തിലെ മഹാവിഷ്ണുവിന്റെയും ഉപ ദേവതകളുടെയും വിഗ്രഹ ഘോഷയാത്ര ഭക്തി സാന്ദ്രമായി. വൈലത്തൂര്‍ താമരകുളം ക്ഷേത്രത്തില്‍ നിന്നാരംഭിച്ച ഘോഷയാത്രക്ക് വിവിധ സ്ഥലങ്ങളില്‍ സ്വീകരണമൊരുക്കി. മാതൃസമിതിയുടെ നേതൃത്വത്തില്‍ ഒരുക്കിയ പൂത്താലത്തില്‍ നൂറുകണക്കിന് അമ്മമാരും കുട്ടികളും അണിനിരന്നു. തകില്‍ മേളം അകമ്പടിയായി. ക്ഷേത്ര ഭാരവാഹികളായ മഠത്തില്‍ മുണ്ടയൂര്‍ നാരായണന്‍ നമ്പൂതിരി, സൂരജ് നമ്പൂതിരി, വിജയന്‍ പൈറ്റാംകുന്നത്ത്, എന്‍.ആര്‍ രാജേഷ്, ടി. കൃഷ്ണദാസ്, ശ്യാം തയ്യില്‍, എക്‌സിക്യുട്ടീവ് അംഗങ്ങള്‍, മാതൃസമിതി ഭാരവാഹികള്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി. മാര്‍ച്ച് 28 മുതല്‍ ഏപ്രില്‍ 2 വരെയാണ് ക്ഷേത്രത്തില്‍ നവീകരണ കലശവും പ്രതിഷ്ഠാ ചടങ്ങുകളും നടക്കുക.

ADVERTISEMENT