പെരുമ്പടപ്പ് പഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിലുള്ള ഞാറ്റുവേലചന്ത ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ബിനീഷ മുസ്തഫ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സൗദ അബ്ദുള്ള അദ്ധ്യക്ഷത വഹിച്ചു.പെരുമ്പടപ്പ് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ വിനയന്‍ പദ്ധതി വിശദീകരണം നടത്തി. ക്ഷേമകാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ നിഷാദത്ത്, വാര്‍ഡ് മെമ്പര്‍മാരായ സക്കറിയ, അഷറഫ്, നിഷ, ശാന്തകുമാരന്‍ , എന്നിവര്‍ സംസാരിച്ചു. കൃഷി ഓഫീസര്‍ ചിപ്പി സ്വാഗതവും, അസിസ്റ്റന്റ് കൃഷി ഓഫീസര്‍ വിജയശ്രീ ചടങ്ങിന് നന്ദിയും പറഞ്ഞു. കാര്‍ഷിക വികസനസമിതി അംഗങ്ങള്‍, കൃഷി ഭവന്‍ ഉദ്യോഗസ്ഥര്‍, പാടശേഖരസമിതി ഭാരവാഹികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ , കര്‍ഷകര്‍ എന്നിവര്‍ പങ്കെടുത്തു. ചന്തയില്‍ പച്ചക്കറി വിത്ത് , പച്ചക്കറിതൈകള്‍, തെങ്ങിന്‍തൈകള്‍, ജൈവവളം, സൂഷ്മ മൂലകവളം, തുടങ്ങിയ വിതരണം ചെയ്യുന്നുണ്ട്. തവനൂര്‍ കാര്‍ഷിക വിജ്ഞാന കേന്ദ്രത്തിന്റെ വിപണന കേന്ദ്രവും , കര്‍ഷകരുടെ പ്രത്യേക സ്റ്റാളുകളും ചന്തയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.ചന്തയ്ക്ക് നാളെ സമാപനമാകും.