പെരുമ്പിലാവ് അന്‍സാര്‍ ട്രെയിനിങ് കോളേജിലെ എന്‍എസ്എസ് യൂണിറ്റ് ക്യാമ്പിന് തിപ്പിലിശ്ശേരി കസ്തൂര്‍ബാ കോളനിയില്‍ തുടക്കമായി

പെരുമ്പിലാവ് അന്‍സാര്‍ ട്രെയിനിങ് കോളേജിലെ എന്‍എസ്എസ് യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പിന് തിപ്പിലിശ്ശേരി കസ്തൂര്‍ബാ കോളനിയില്‍ തുടക്കമായി. വിളംബര ജാഥയോടുകൂടിയാണ് ക്യാമ്പിന് തുടക്കം കുറിച്ചത്. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ സൗമ്യ എം.എസ് ന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രശസ്ത എഴുത്തുകാരന്‍ പി. സുരേന്ദ്രന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ കുന്നംകുളം നഗരസഭ കൗണ്‍സിലറും ഷെയര്‍ ആന്റ് കെയര്‍ ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്റുമായ ലബീബ് ഹസ്സന്‍ മുഖ്യാതിഥിയായി.
വാര്‍ഡ് മെമ്പര്‍ എം.എച്ച് ഹക്കീം, അന്‍സാര്‍ ട്രെയിനിങ് കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍ ഷൈജ എം.കെ, ഷംജിത എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT