കുന്നംകുളം ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ നാഷണല്‍ സര്‍വീസ് സ്‌കീം വിദ്യാര്‍ത്ഥികള്‍ താലൂക്ക് ആശുപത്രിയിലേക്ക്
പൊതിച്ചോറുകള്‍ വിതരണം ചെയ്തു. വിദ്യാര്‍ഥികള്‍ വീടുകളില്‍ നിന്നും പ്രത്യേകം തയ്യാറാക്കി കൊണ്ടുവന്ന പൊതിച്ചോറുകളാണ് താലൂക്ക് ആശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും വിതരണം ചെയ്തത്. താലൂക്ക് ആശുപത്രി അങ്കണത്തില്‍ നടന്ന എന്‍എസ്എസിന്റെ പാഥേയം ക്യാമ്പയിന്‍ പിടിഎ പ്രസിഡന്റും സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സനുമായ പ്രിയ സജീഷ് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ പി.ഐ. റസിയ, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ഡി.കെ. അരുണോദയ, പി.ടി.എ. നിര്‍വാഹക സമിതി അംഗം അഷറഫ്, അധ്യാപിക ഡി.ദിവ്യ എന്നിവര്‍ പങ്കെടുത്തു. എന്‍എസ്എസ് ലീഡര്‍മാരായ അനന്തകൃഷ്ണ, രുഗ്മ എന്നിവര്‍ നേതൃത്വം നല്‍കി.