പിതൃമോക്ഷ തര്‍പ്പണത്തിന് പ്രസിദ്ധമായ കരിക്കാട് കാരുകുളം ശ്രീ മഹാശിവ – വിഷ്ണു ക്ഷേത്രത്തില്‍ തുലാമാസ വാവുബലിക്ക് നിരവധി പേര്‍ പിതൃതര്‍പ്പണം നടത്തി. വാവുദിനമായ തിങ്കളാഴ്ച രാവിലെ നാലുമണി മുതല്‍ ക്ഷേത്രത്തിനു പുറത്ത് പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് തര്‍പ്പണ ചടങ്ങുകള്‍ ആരംഭിച്ചു. ജയേഷ് ശാന്തിയുടെ കാര്‍മികത്തിലാണ് ചടങ്ങുകള്‍ നടന്നത്. ക്ഷത്രത്തില്‍ നിത്യപൂജകള്‍ക്ക്പുറമേ പിതൃമോക്ഷത്തിനായുള്ള തിലഹോമം, സായൂജ്യപൂജ, ഭഗവത്സേവ, ഗണപതി ഹോമം എന്നീ പ്രത്യേക വഴിപാടുകള്‍ ക്ഷേത്ര മേല്‍ശാന്തി ദിലീപിന്റെ കാര്‍മികത്വത്തില്‍ നടന്നു.തര്‍പ്പണത്തിനായി എത്തിയവര്‍ക്ക് എല്ലാ സൗകര്യങ്ങളും ക്ഷേത്രഭരണസമിതി ഒരുക്കിയിരുന്നു.
Home Bureaus Perumpilavu തുലാമാസ വാവുബലി: കാരുകുളം മഹാശിവ – വിഷ്ണു ക്ഷേത്രത്തിൽ പിതൃതർപ്പണം നടത്തി നിരവധി ഭക്തർ



