തൃത്താല അമ്പലവട്ടത്ത് താമസിക്കുന്ന പരേതനായ കറുത്തേടത്ത് രാഘവന്‍ നമ്പ്യാരുടെ ഭാര്യ കുണ്ടുളി സുലോചന എന്ന അമ്മിണി (80) നിര്യാതയായി. സംസ്‌കാരം ചൊവ്വാഴ്ച ഉച്ചക്ക് ഒരു മണിക്ക് ഷൊര്‍ണൂര്‍ ശാന്തിതീരത്ത്. തൃത്താല സര്‍വീസ് സഹകരണ ബാങ്ക് സ്റ്റാഫ്, ബാങ്ക് അസിസ്റ്റന്റ് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പരേതയായ സുഷമ, സുനില്‍, സുധീപ് എന്നിവര്‍ മക്കളാണ്.