വെസ്റ്റ് മങ്ങാട് കൊള്ളന്നൂര്‍ പരേതനായ ഉക്രു വൈദ്യര്‍ മകന്‍ കെ.യു. ജോണ്‍സണ്‍ (70) നിര്യാതനായി

വെസ്റ്റ് മങ്ങാട് കൊള്ളന്നൂര്‍ പരേതനായ ഉക്രു വൈദ്യര്‍ മകന്‍ കെ.യു. ജോണ്‍സണ്‍ (70) നിര്യാതനായി. കോതച്ചിറ യു.പി. സ്‌കൂള്‍ റിട്ടയര്‍ അദ്ധ്യാപകനായിരുന്നു. സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ ചൊവ്വന്നൂര്‍ ബ്ലോക്ക് തല പ്രവര്‍ത്തകന്‍, മങ്ങാട് ഗ്രാമീണ വായനശാല മുന്‍ സെക്രട്ടറി, സെന്റ് ഗ്രീഗോറിയോസ് സണ്‍ഡേ സ്‌കൂള്‍ പ്രധാനദ്ധ്യാപകന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
സംസ്‌കാരം ശനിയാഴ്ച വൈകീട്ട് നാലിന് മങ്ങാട് സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് പള്ളി സെമിത്തേരിയില്‍ നടക്കും
ഭാര്യ : മേരി (റിട്ട: അദ്ധ്യാപിക ജി.എല്‍.പി. സ്‌കൂള്‍ ആലൂര്‍)
മക്കള്‍ : ബിമല്‍ (ബംഗളുരു), ബിന്‍സി (അദ്ധ്യാപിക : എച്ച്.എസ്.എസ് പെരിങ്ങോട്)

 

ADVERTISEMENT