മുന്‍ തിരുമിറ്റക്കോട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന തെക്കൂട്ട് രാമന്‍കുട്ടി (79) അന്തരിച്ചു. തിരുമിറ്റക്കോട് സഹകരണ ബാങ്ക് പ്രസിഡന്റ്, സിപിഎം മുന്‍ ഏരിയാ കമ്മറ്റിയംഗം, കര്‍ഷകസംഘം, കെഎസ്‌കെടിയു സംഘടനാ ഭാരവാഹി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
സംസ്‌കാരം ചൊവ്വഴാച്ച ഉച്ചതിരിഞ്ഞ് 5 മണിയ്ക്ക് ചാഴിയാട്ടിരിയിലെ വീട്ടുവളപ്പില്‍ നടക്കും. ഭാര്യ: കമല (ചാഴിയാട്ടിരി യു പി സ്‌കൂള്‍ റിട്ട. അധ്യാപിക). ജയശ്രീ, രത്‌നകുമാര്‍, രാജശ്രീ എന്നിവര്‍ മക്കളാണ്.