26.5 C
Kunnamkulam
Monday, July 13, 2026
Home Obituary News തൃത്താല മുളക്കല്‍ വീട്ടില്‍ അബ്ദുല്‍ അസീസ് (88) നിര്യാതനായി

തൃത്താല മുളക്കല്‍ വീട്ടില്‍ അബ്ദുല്‍ അസീസ് (88) നിര്യാതനായി

തൃത്താല മുളക്കല്‍ വീട്ടില്‍ അബ്ദുല്‍ അസീസ് (88) നിര്യാതനായി. തൃത്താല എ.ഇ.ഒ. ഓഫീസില്‍ സൂപ്രണ്ടായും, പാലക്കാട് ഡി.ഡി ഓഫീസില്‍ അക്കൗണ്ട്‌സ് ഓഫീസറായും സേവനമനുഷ്ഠിച്ച ഇദ്ദേഹം തിരുവനന്തപുരം പൊതു വിദ്യാഭ്യാസ കാര്യാലയത്തില്‍ നിന്നും സീനിയര്‍ അഡ്മനിസ്‌ട്രേറ്റീവ് ഓഫീസറായി 1993 ല്‍ വിരമിച്ചു. തൃത്താല ഇംഗ്ലീഷ് മീഡിയം സീനിയര്‍ സെക്കന്ററി സ്‌ക്കൂള്‍ സ്ഥാപകരില്‍ ഒരാളും നിലവില്‍ സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി ട്രഷററും ആയിരുന്നു. തൃത്താല മഹല്ല് മുസ്ലിം ജമാഅത്ത് കമ്മിറ്റി പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ആയിശാബി ആണ് ഭാര്യ. എം. താഹിര്‍ (അധ്യാപകന്‍), സുബൈദ കുഞ്ഞിമുഹമ്മദ് എന്നിവര്‍ മക്കളാണ്. കമാലുദ്ദീന്‍ ആലൂര്‍, എം അഷറഫ് (അധ്യാപകന്‍) , സൈനബ ആലൂര്‍ എന്നിവര്‍ സഹോദരങ്ങളാണ്. ഖബറടക്കം ഞായറാഴ്ച കാലത്ത് 10 മണിക്ക് തൃത്താല ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

 

ADVERTISEMENT
error: Content is protected !!