‘ഉച്ചക്കഞ്ഞി’യല്ല, കര്‍ക്കടകത്തില്‍ കുട്ടികള്‍ക്ക് ഔഷധക്കഞ്ഞി

കര്‍ക്കിടക മാസത്തില്‍, ആരോഗ്യ സംരക്ഷണത്തിനായുള്ള ഔഷധക്കഞ്ഞി തയ്യാറാക്കി കുട്ടികള്‍ക്ക് വിതരണം ചെയ്ത് തൊഴിയൂര്‍ സി എം യു പി സ്‌കൂള്‍. കര്‍ക്കിടക മാസത്തില്‍ ആരോഗ്യ സംരക്ഷണത്തിനായി പഴയ തലമുറ ശീലിച്ചു വന്ന ആഹാര രീതിയാണ് കര്‍ക്കടകക്കഞ്ഞി എന്ന പേരില്‍ അറിയപ്പെടുന്ന ഈ മരുന്നു കഞ്ഞി. ഇതിന്റെ പ്രാധാന്യം പുതിയ തലമുറയ്ക്ക് കൂടി പകര്‍ന്നു നല്‍കുക എന്ന ഉദ്ദേശത്തോടെയാണ് സ്‌കൂളിലെ കുട്ടികള്‍ക്ക് മരുന്നു കഞ്ഞി വിതരണം നടത്തിയത്. ഉണക്കലരിയോടൊപ്പം ഉലുവ,നാളികേരം, ഉള്ളി, ജീരകം തുടങ്ങിയവ ചേര്‍ത്താണ് കഞ്ഞി പ്രത്യേകമായി തയ്യാറാക്കിയത്. മരുന്നുകഞ്ഞിയുടെ പ്രാധാന്യം ഉള്‍ക്കൊള്ളുന്ന സന്ദേശങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാണ് കുട്ടികള്‍ക്ക് കഞ്ഞി വിതരണം നടത്തിയത്. പത്തില പ്രദര്‍ശനവും ഉണ്ടായി. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് വിജി വില്യംസ്, സ്‌കൂള്‍ പിടിഎ പ്രസിഡന്റ് ടി.ബി രമേഷ്, സിജി ടീച്ചര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങളും പങ്കെടുത്തു.

ADVERTISEMENT