25 C
Kunnamkulam
Monday, August 3, 2026
Home Bureaus Kechery കേച്ചേരിയില്‍ വന്‍ കഞ്ചാവ് വേട്ട; രണ്ട് കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശി അറസ്റ്റില്‍

കേച്ചേരിയില്‍ വന്‍ കഞ്ചാവ് വേട്ട; രണ്ട് കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശി അറസ്റ്റില്‍

കേച്ചേരിയില്‍ വന്‍ കഞ്ചാവ് വേട്ട. രണ്ട് കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശിയെ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്തു. ചന്ദ്രകാന്ത് സമലി(30)നെയാണ് ലഹരി വിരുദ്ധ സ്‌ക്വാഡ് സബ് ഇന്‍സ്‌പെക്ടര്‍ ഫക്രുദീന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തതത്. ഒഡീഷയില്‍ നിന്ന് പ്രതി കഞ്ചാവ് കടത്തി കൊണ്ടുവരുന്നുണ്ടെന്ന് ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതി വലയിലായത്.

ADVERTISEMENT
error: Content is protected !!