ഗുരുവായൂരപ്പന് വഴിപാടായി ഒറ്റമരത്തടിയില്‍ തീര്‍ത്ത ഫുട്‌ബോള്‍ മാതൃക. ചാലക്കുടി സ്വദേശിയായ ശില്‍പി ഉണ്ണി മാമ്പ്രയാണ് വഴിപാട് സമര്‍പ്പണം നടത്തിയത്. ഒന്നരലക്ഷം രൂപ മോഹവില പറഞ്ഞ ഫുട്‌ബോള്‍ മാതൃകയാണിത്. ഒരു വര്‍ഷമായി ഫുട്‌ബോള്‍ മാതൃക നിര്‍മ്മിച്ച് വീട്ടില്‍ സൂക്ഷിക്കുകയായിരുന്നു. പലരും ചോദിച്ചു, പക്ഷേ കൊടുക്കാന്‍ തോന്നിയില്ല. ഒടുവില്‍ ഗുരുവായൂരപ്പന് സമര്‍പ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് ഉണ്ണി മാമ്പ്ര പറഞ്ഞു.
ADVERTISEMENT