ദേശീയ പാത 66 ചാവക്കാട് മണത്തല അയിനപുള്ളിയിൽ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ ദേശീയ പാത നിർമാണ കോൺക്രീറ്റ് സ്ലാബിൽ ഇടിച്ച് 2 പേർക്ക് പരിക്കേറ്റു.ഡ്രൈവർ വടകര സ്വദേശി അദ്നാൻ (24), കൂടെ ഉണ്ടായിരുന്ന എറണാകുളം സ്വദേശി രാഹുൽ (28) എന്നിവർക്ക് പരിക്കെറ്റത്. ഇന്ന് രാവിലെ 7 മണിയോടെയാണ് സംഭവം. കൊച്ചിയിൽ നിന്ന് ചരക്കുമായി മംഗലാപുരതെത്തിച്ച് തിരിച്ചു വരുന്നതിനിടയാണ് അപകടം. ഡ്രൈവർ ഉറങ്ങിയതാണ് അപകടകാരണമെന്നാണ് സൂചന. പരിക്കെറ്റവരെ കോട്ടപ്പുറം ലാസിയോ ആംബുലൻസ് പ്രവർത്തകർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ADVERTISEMENT