31.6 C
Kunnamkulam
Saturday, September 12, 2026
Home Bureaus Chavakkad ചാവക്കാട് തീരമേഖലയില്‍ പോളിംഗ് സമാധാനപരമായി തുടരുന്നു

ചാവക്കാട് തീരമേഖലയില്‍ പോളിംഗ് സമാധാനപരമായി തുടരുന്നു

41

ചാവക്കാട് തീരമേഖലയില്‍ പോളിംഗ് സമാധാനപരമായി തുടരുന്നു. വോട്ടിംഗ് ആരംഭിച്ച മുതല്‍ പല ബൂത്തുകളിലും വലിയ തിരക്ക് അനുഭവപെട്ടു.സ്ത്രീകളുടെ വലിയ നിര തന്നെ പല ബൂത്തുകളിലും കാണാനായിരുന്നു. ചില ബൂത്തുകളില്‍ മോക്ക്‌വോട്ടിംഗ് തുടങ്ങിയപ്പോള്‍ മെഷീന്‍ തകരാര്‍ സംഭവിച്ചു. 179-ാം നമ്പര്‍ ഇരട്ടപുഴ, 141-ാം നമ്പര്‍ എല്‍.എഫ്.സി.ജി.ഹൈസ്‌കൂള്‍ മമ്മിയൂര്‍, 172 എഎല്‍പി ബ്ലാങ്ങാട് എന്നിവിടങ്ങളിലാണ് മോക്ക്‌പോളിന്റെ തുടക്കത്തില്‍ തകരാര്‍ കാണിച്ചത്. ഉടന്‍ തന്നെ ഇവ മാറ്റി സ്ഥാപിച്ചു. വോട്ടിംഗ് കൃത്യസമയത്ത് ത്തന്നെ ആരംഭിച്ചു. കമസമാധാനത്തിന്റെ ഭാഗമായി പോലിസ് വലിയ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

ADVERTISEMENT
error: Content is protected !!