കരിക്കാട് പ്ലസന്റ് വില്ലാസ് നിവാസികളുടെ കൂട്ടായ്മയായ പ്ലസന്റ് വില്ലാസ് റസിഡന്റ്‌സ് അസോസിയേഷന്‍ ഓഫീസ് കെട്ടിട ഉദ്ഘാടനം കടവല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. പി രാജേന്ദ്രന്‍ നിര്‍വ്വഹിച്ചു. അസോസിയേഷന്‍ പ്രസിഡണ്ട് ഫാ. സജി വര്‍ഗീസ് കുളങ്ങാട്ടില്‍ അധ്യക്ഷത വഹിച്ചു. കടവല്ലൂര്‍ പഞ്ചായത്ത് 15-ാംവാര്‍ഡ് മെമ്പര്‍, ഉഷാ ശശികുമാര്‍ , അസോ.സെക്രട്ടറി സെക്രട്ടറി നീതു പനയ്ക്കല്‍, ബെനറ്റ് കെ. ജെ തുടങ്ങിയവര്‍ സംസാരിച്ചു. റസിഡന്റ് അസോസിയേഷന് സൗജന്യമായി സ്ഥലം നല്‍കിയ അക്ബര്‍, ഷിഹാബ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു. തുടര്‍ന്ന് അംഗങ്ങള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടിള്‍ ഉണ്ടായി. എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ നേതൃത്വം നല്‍കി.