ഞാലിക്കര ഓയറ്റ് പബ്ലിക് സ്‌കൂളിന്റെ 19-ാം വാര്‍ഷികം ആഘോഷിച്ചു. എരുമപ്പെട്ടി പോലീസ് സബ്ഇന്‍സ്പെക്ടര്‍ യു മഹേഷ് ഉത്ഘാടനം നിര്‍വഹിച്ചു. ട്രസ്റ്റ് പ്രസിഡന്റ് മൈഥിലി പി ജോഷി അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സുമ അച്യുതന്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സ്‌കൂള്‍ അധ്യാപിക ആഷമി, ഫാക്കല്‍റ്റി ഡയറക്ടര്‍ അനു നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു. കലാപരിപാടികളും അരങ്ങേറി.