കാന്‍വാസ് 2025 എന്ന പേരില്‍ സ്കൂള്‍ അങ്കണത്തില്‍ സംഘടിപ്പിച്ച വാര്‍ഷികാഘോഷം ചലച്ചിത്ര സംവിധായകനും നോവലിസ്റ്റുമായ റഷീദ് പാറയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. നമ്മുടെ ഉള്ളിലുള്ള കഴിവുകളെ തിരിച്ചറിഞ്ഞ്, ആത്മാര്‍ത്ഥമായി പരിശ്രമിച്ചാല്‍, ആഗ്രഹിച്ച വിജയം നേടാനാകുമെന്ന് റഷീദ് പറഞ്ഞു. നടന് ശ്രീനിവാസന് അത്തരത്തില്‍,തന്റെ കഴിവുകളില്‍ വിശ്വാസമര്‍പ്പിച്ച് വിജയം നേടിയ വ്യക്തിയാണ്. പൂര്‍ണ്ണചന്ദ്രനെ പോലെ തിളങ്ങി നിന്നിരുന്ന പ്രേം നസീര്‍ മലയാള സിനിമയിലെ താരരാജാവായിരിക്കുമ്പോഴാണ് നായകനാകാന്‍ ആഗ്രഹിച്ച് ശ്രീനിവാസന് സിനിമരംഗഞ്ഞ് എത്തുന്നത്. താന്‍ ആഗ്രഹിച്ച പോലെ സിനിമയില്‍ വിജയം കൈപിടിയിലൊതുക്കിയാണ് മഹനായ കലാകാരന് വിടവാങ്ങിയതെന്നും റഷീദ് പാറയ്ക്കല്‍ കൂട്ടി ചേര്‍ത്തു. ട്രസ്റ്റ് സെക്രട്ടറി എം. നാരായണന് അധ്യക്ഷനായി.



