പുതിയ മന്ത്രിമാർക്ക് പഴയ കാറുകൾ തന്നെ; മുഖ്യമന്ത്രിക്ക് വി എൻ വാസവൻ ഉപയോ​ഗിച്ച കാർ, പുതിയ കാർ വാങ്ങില്ല

സതീശൻ മന്ത്രിസഭയിലെ പുതിയ മന്ത്രിമാർ പഴയ മന്ത്രിമാരുടെ കാറുകൾ തന്നെ ഉപയോ​ഗിക്കും. വിഎൻ വാസവൻ ഉപയോ​ഗിച്ച കാറായിരിക്കും മുഖ്യമന്ത്രിയുടെ വാഹനമായി ഉപയോ​ഗിക്കുക. ഏറ്റവും കുറവ് ദൂരം ഓടിയ കാർ എന്ന നിലയ്ക്കാണ് ഈ തീരുമാനം. രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് ഏറ്റവും അവസാനമായി വാങ്ങിയ കാറാണ് വിഎൻ വാസവന്റേത്. ആ വാഹനമായിരിക്കും മുഖ്യമന്ത്രിയുടെ ഔദ്യോ​ഗികവാഹനമായി വി ഡി സതീശൻ ഉപയോ​​ഗിക്കുക. പിണറായി വിജയൻ ഉപയോ​ഗിച്ച കറുത്ത കാർ ഇല്ല. പുതിയ മന്ത്രിമാർക്കെല്ലാം തന്നെ പഴയ മന്ത്രിമാർ ഉപയോ​ഗിച്ച വാഹനം തന്നെ ഏതെങ്കിലും അറ്റകുറ്റപ്പണികൾ ഉണ്ടെങ്കിൽ അത് മാറ്റി ഉപയോ​ഗിക്കാനാണ് തീരുമാനം.

ADVERTISEMENT