പാലിയേറ്റീവ് കുടുംബങ്ങള്‍ക്ക് ഓണക്കിറ്റ് വിതരണം നടത്തി

ചാലിശ്ശേരി ഗ്രാമപഞ്ചായത്തും ചാലിശ്ശേരി സാമൂഹിക ആരോഗ്യ കേന്ദ്രവും സംയുക്തമായി പഞ്ചായത്തിന് കീഴിലുള്ള പാലിയേറ്റീവ് കുടുംബങ്ങള്‍ക്ക് ഓണക്കിറ്റ് വിതരണം നടത്തി. ചാലിശ്ശേരി റോയല്‍ ഡെന്റല്‍ കോളേജ് ആണ് ഈ വര്‍ഷം 50 കുടുംബങ്ങള്‍ക്ക് നല്‍കിയ ഓണക്കിറ്റ് പൂര്‍ണ്ണമായും സംഭാവനയായി നല്‍കിയത്.സി.എച്ച്.സി.ഹാളില്‍ നടന്ന ചടങ്ങ് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാഹിറ ഖാദറിന്റെ അധ്യക്ഷതയില്‍ പ്രസിഡന്റ് വിജേഷ് കുട്ടന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.ആശുപത്രി സൂപ്രണ്ട് ഇന്‍ ചാര്‍ജ് ഡോ:ഖലീല്‍ മജീദ്, റോയല്‍ ഡെന്റല്‍ കോളേജ് ചെയര്‍മാന്‍ കല്ലായില്‍ സെയ്ത് ഹാജി,പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ നിഷ അജിത് കുമാര്‍, പഞ്ചായത്ത് അംഗങ്ങളായ റംല വീരാന്‍ കുട്ടി,വി.എസ്.ശിവാസ്,ഷഹന അലി,പഞ്ചായത്ത് കോര്‍ഡിനേറ്റര്‍ പ്രദീപ് ചെറുവാശ്ശേരി തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT