ഇന്ന് പൊന്നിന്‍ തിരുവോണം

ഒരുമയുടെയും സാഹോദര്യത്തിന്റേയും ഉത്സവമായി ഇന്ന് തിരുവോണം. ലോകമെമ്പാടുമുള്ള മലയാളികള്‍ പൊന്നിന്‍ തിരുവോണത്തെ വരവേല്‍ക്കുകയാണ്. കാലം മാറിയാലും ആഘോഷത്തിന്റെ തനിമയ്ക്ക് മാറ്റമില്ല. ഗൃഹാതുരത്വത്തിന്റെ ഓര്‍മ്മകളും പൂക്കളവും പുത്തരിയും പുത്തനുടുപ്പുമായി സമൃദ്ധിയുടേതാണ് ഓണം. നാടും നഗരവും മറുനാടന്‍ മലയാളികളും ആഘോഷ ലഹരിയിലാണ്. പ്രതിസന്ധികളും ഇല്ലായ്മകളുമെല്ലാം മറന്നാണ് മലയാളികള്‍ ഓണദിനം ആഘോഷിക്കുന്നത്. പൂക്കളവും പുത്തനുടുപ്പും സദ്യവട്ടവും കൂടിച്ചേരലും എല്ലാമായി നിറഞ്ഞ സന്തോഷത്തിന്റെ ഓണമാണ് ഇത്തവണയും. അല്ലലില്ലാതെ, ഐക്യത്തോടെ കഴിഞ്ഞ നാളുകളുടെ നല്ല ഓര്‍മയില്‍, മഹാബലിയെ വരവേല്‍ക്കുന്ന ദിവസത്തില്‍ ഒത്തുചേരലിന്റെ സ്‌നേഹം പങ്കിടാന്‍ വീടുകളൊരുങ്ങി. പ്രിയ പ്രേക്ഷകര്‍ക്ക് സിസിടിവി ന്യൂസിന്റെ ഹൃദയം നിറഞ്ഞ തിരുവോണ ആശംസകള്‍.

ADVERTISEMENT
Malaya Image 1

Post 3 Image