26.9 C
Kunnamkulam
Thursday, September 10, 2026
Home Bureaus Erumapetty മൗനജാഥയും അനുസ്മരണ സദസും സംഘടിപ്പിച്ചു

മൗനജാഥയും അനുസ്മരണ സദസും സംഘടിപ്പിച്ചു

47

സി.പി.എം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിര്യാണത്തില്‍ അനുശോചിച്ച് സി.പി.എം എരുമപ്പെട്ടി വെസ്റ്റ് ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ മൗനജാഥയും അനുസ്മരണ സദസും സംഘടിപ്പിച്ചു. ഏരിയ കമ്മറ്റിയംഗം കെ.എം അഷറഫ് ഉദ്ഘാടനം ചെയ്തു. എല്‍.സി സെക്രട്ടറി പി.ടി ദേവസി അധ്യക്ഷനായി. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അജു നെല്ലുവായ്, ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് വിഷ്ണു അമ്പാടി, എരുമപ്പെട്ടി പ്രസ് ക്ലബ് സെക്രട്ടറി കെ.ആര്‍ രാധിക, സി.പി.ഐ ലോക്കല്‍ കമ്മിറ്റി അംഗം ജോണി ആളൂര്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജലീല്‍ ആദൂര്‍, യു.കെ മണി, ഒ.ബി സുബ്രഹ്‌മണ്യന്‍, ഡോ.വി.സി ബിനോജ് തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!