സിപിഎം ജനറല്‍ സെക്രട്ടറി സീതറാം യെച്ചൂരിയുടെ വേര്‍പാടില്‍ അനുശോചിച്ച് സിപിഎം വേലൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മൗന ജാഥയും, സര്‍വ്വകക്ഷി അനുസ്മരണയോഗവും സംഘടിപ്പിച്ചു. വേലൂര്‍ പോസ്റ്റ് ഓഫീസ് സെന്ററില്‍ സംഘടിപ്പിച്ച അനുസ്മരണ യോഗത്തില്‍ സിപിഎം വടക്കാഞ്ചേരി ഏരിയ കമ്മിറ്റി അംഗം പി മോഹന്‍ദാസ് മുഖ്യ പ്രഭാഷണം നടത്തി. കോണ്‍ഗ്രസ് നേതാവ് പി പി രാമചന്ദ്രന്‍, സിപിഐ നേതാവ് അഡ്വ. സി കെ കുഞ്ഞുപൊറിഞ്ചു, ബിജെപി നേതാവ് അശോകന്‍ മമ്പറമ്പില്‍, സിപിഎം വേലൂര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി അബില്‍ ബേബി, വേലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി ആര്‍ ഷോബി എന്നിവര്‍ സംസാരിച്ചു.
ADVERTISEMENT