27.9 C
Kunnamkulam
Tuesday, September 1, 2026
Home Bureaus Kechery ചേലൂര്‍ കുടുംബ സംഗമം നേതൃത്വത്തില്‍ ഓണാഘോഷം നടത്തി

ചേലൂര്‍ കുടുംബ സംഗമം നേതൃത്വത്തില്‍ ഓണാഘോഷം നടത്തി

10

ചേലൂര്‍ കുടുംബ സംഗമവും മൂന്നാം വാര്‍ഷികവും ഓണാഘോഷവും നടന്നു. ഒരു ദേശത്തെ മുഴുവന്‍ ആളുകളും ജാതി മത രാഷ്ട്രീയ വ്യത്യാസങ്ങളില്യാതെ ഒത്തുചേര്‍ന്നപ്പോള്‍ അവിസ്മരണീയമായ ഒരു വേദിയായി ഓണാഘോഷം മാറി. ചേലൂര്‍ കുടുംബസംഗമം പ്രസിഡണ്ട് പി എസ് സുധീര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കുടുംബസംഗമം രക്ഷാധികാരി സി പി ജേക്കബും എളവള്ളി പഞ്ചായത്ത് അംഗം പ്രസാദ് വാകയും ചേര്‍ന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കെ.വി.ജസ്റ്റിന്‍, ട്രഷറര്‍ ജോസ് പോള്‍, കമ്മിറ്റി അംഗങ്ങളായ കെ സി ജോസ്, ഷാലറ്റ് ടീച്ചര്‍, പി.എ. ശിവരാമന്‍, പി ആര്‍ അശോകന്‍, ജോര്‍ജ് മാസ്റ്റര്‍, ശ്രീജിത്ത് പി അശോകന്‍, കെ. എം ആന്റണി എന്നിവര്‍ സംസാരിച്ചു. ഓണപ്പാട്ടുകള്‍, തിരുവാതിരക്കളി, വടംവലി, കസേരകളി, കുപ്പിയില്‍ വെള്ളം നിറക്കല്‍, ഉറിയടി, സുന്ദരിക്ക് പൊട്ടുകുത്തല്‍ തുടങ്ങി വിവിധ കലാ കായിക പരിപാടികള്‍ ഓണാഘോഷത്തിന് മാറ്റേകി.

 

ADVERTISEMENT
error: Content is protected !!