29.9 C
Kunnamkulam
Saturday, September 12, 2026
Home Bureaus Kechery പാടൂര്‍ കടവ് ചായക്കൂട്ടത്തിന്റെ ഓണാഘോഷ പരിപാടികള്‍ക്ക് തുടക്കം

പാടൂര്‍ കടവ് ചായക്കൂട്ടത്തിന്റെ ഓണാഘോഷ പരിപാടികള്‍ക്ക് തുടക്കം

38

പാടൂര്‍ കടവ് ചായക്കൂട്ടത്തിന്റെ നേതൃത്വത്തിലുള്ള ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ക്ക് ആവേശകരമായ തുടക്കമായി. വൈവിധ്യമാര്‍ന്ന കലാ – സാംസ്‌കാരിക പരിപാടികളോടെ സംഘടിപ്പിക്കുന്ന ഓണാഘോഷത്തിന്റെ ഉദ്ഘാടനം മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ക്ലമന്റ് ഫ്രാന്‍സിസ്, പാട്ടുപാടി നിര്‍വ്വഹിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷമായി, കലാകാരന്മാര്‍ക്ക് അര്‍ഹമായ അവസരങ്ങള്‍ നഷ്ടപ്പെടുമ്പോള്‍ അവര്‍ക്കായി വേദി ഒരുക്കുക എന്ന മഹത്തായ ലക്ഷ്യത്തോടെയാണ് കടവ് ചായക്കൂട്ടം പ്രവര്‍ത്തിച്ചു വരുന്നത്. നിരവധി ഗായകരും പൊതുപ്രവര്‍ത്തകരും പങ്കെടുത്ത ചടങ്ങില്‍ ഓണാഘോഷത്തോടനുബന്ധിച്ച് നമുക്ക് ഒരുമിച്ച് പാടാം എന്ന പ്രത്യേക സംഗീത പരിപാടിയും സംഘടിപ്പിക്കുന്നുണ്ട്.

 

ADVERTISEMENT
error: Content is protected !!