32.7 C
Kunnamkulam
Thursday, September 10, 2026
Home Bureaus Kunnamkulam കുന്നംകുളത്ത് ഇത്തവണ ഓണത്തല്ലില്ല

കുന്നംകുളത്ത് ഇത്തവണ ഓണത്തല്ലില്ല

204

ഓണാഘോഷത്തോടനുബന്ധിച്ച് കുന്നംകുളം പോപ്പുലര്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് സെന്റര്‍ സംഘടിപ്പിച്ചുവരാറുള്ള ഓണത്തല്ല് അഥവാ കയ്യാങ്കളി വയനാട് ദുരന്തത്തെ തുടര്‍ന്നും സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നും ഇത്തവണ നടത്തുന്നില്ലെന്ന് ഭാരവാഹികള്‍ അറിയിച്ചു. കുന്നംകുളത്തിന്റെ പാരമ്പര്യം വിളിച്ചോതുന്ന കലാവിരുന്നായ ഓണത്തല്ല് സാമ്പത്തിക നഷ്ടം സഹിച്ചു കൊണ്ടാണ് എല്ലാവര്‍ഷവും സംഘടിപ്പിക്കുന്നതെന്നും 2 വര്‍ഷത്തെ നടത്തിപ്പിന്റെ ഗ്രാന്റ്, ടൂറിസം വകുപ്പില്‍ നിന്നും ഇതുവരെ ലഭ്യമാകാത്തത് വലിയ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ചുവെന്നും പോപ്പുലര്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് സെന്റര്‍ പ്രസിഡന്റ് സി കെ രവി പറഞ്ഞു.

ADVERTISEMENT
error: Content is protected !!