മറ്റം സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ നടീല്‍ ഉദ്ഘാടനം ബാങ്ക് പ്രസിഡണ്ട് റൂബി ഫ്രാന്‍സിസ് നിര്‍വ്വഹിച്ചു. മറ്റം മാര്‍ക്കറ്റ് റോഡിന് സമീപത്തായാണ് പച്ചക്കറി കൃഷി നടത്തുന്നത്. വൈസ് പ്രസിഡണ്ട് എം.എം.ജോസ് അധ്യക്ഷനായി. ഭരണസമിതി അംഗങ്ങളായ കെ.ജെ.ബിജു, ടി.ഐ.ജോബി, സിംസണ്‍ കൂത്തൂര്‍, ജെന്‍സി ജെയ്‌സന്‍, ഗ്ലോറി സജീവ്, ബാങ്ക് സെക്രട്ടറി സി.എന്‍. രംഗീഷ്, ജീവനക്കാരായ പ്രശോഭ്, ജോയ്‌സി എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. വെണ്ട, പയര്‍, വഴുതന
കുറ്റിഅമര, മുളക് തുടങ്ങിയ പച്ചക്കറി ഇനങ്ങളാണ് ഓണത്തിന് പദ്ധതിയുടെ ഭാഗമായി നടീല്‍ നടത്തിയത്.