ബൈക്ക് യാത്രികര്‍ക്ക് അപകടക്കെണിയൊരുക്കി കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍

ബൈക്ക് യാത്രികര്‍ക്ക് അപകടകെണിയൊരുക്കി കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍. ചൂണ്ടല്‍ – ഗുരുവായൂര്‍ റോഡിലെ വിവിധ മേഖലകളിലായാണ് കോണ്‍ക്രീറ്റ് റെഡിമിക്‌സ് വാഹനത്തില്‍ നിന്നും അവശിഷ്ടങ്ങള്‍ റോഡിലേക്ക് തെറിച്ച് വീണിട്ടുള്ളത്. റോഡിലേക്ക് വീണ കോണ്‍ക്രീറ്റിലെ മെറ്റലുകള്‍ വലിയ തോതില്‍ റോഡിലേക്ക് ചിതറി വീണിരിക്കുന്നത് മൂലം ഇരു ചക്ര വാഹനങ്ങളിലെ യാത്രികരാണ് ഏറെ ദുരിതത്തിലായത്. മെറ്റലില്‍ കയറി നിരങ്ങി വീഴുന്നത് സ്ഥിരമായിരിക്കുകയാണ്.

ADVERTISEMENT