വീടിനു മുന്നില്‍ നിര്‍ത്തിയിട്ട ബൈക്ക് കത്തിച്ച സംഭവത്തില്‍ പ്രതിയെ പിടികൂടി

വീടിനു മുന്നില്‍ നിര്‍ത്തിയിട്ട ബൈക്ക് കത്തിച്ച സംഭവത്തില്‍ പ്രതിയെ പെരുമ്പടപ്പ് പോലീസ് പിടികൂടി. പുറങ്ങ് മുസ്ലിയാം വീട്ടില്‍ തറയില്‍ മുഹമ്മദ് നിഹാദിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പനമ്പാട് വെസ്റ്റ് മഠത്തില്‍ സ്‌കൂളിന് സമീപം ചിറ്റാറായില്‍ നൗഷാദിന്റെ വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കാണ് കഴിഞ്ഞ ബുധനാഴ്ച്ച പുലര്‍ച്ചെ കത്തിച്ചത്. സംഭവത്തില്‍ പ്രതിയായ നിഹാദ് യൂട്യൂബ് നോക്കി കണ്ടു പഠിച്ചാണ് ബൈക്ക് കത്തിച്ചത്.

ADVERTISEMENT