ഏകദിന രാധാ മാധവം ബാല വിഹാര്‍ ക്യാമ്പ് സംഘടിപ്പിച്ചു

ഗുരുവായൂര്‍ ചിന്മയ മിഷന്‍ ബാല വിഹാറിന്റെ നേതൃത്വത്തില്‍ കുട്ടികളില്‍ മൂല്യാധിഷ്ഠിത വ്യക്തിത്വ വികസനത്തിനായി ഏകദിന രാധാ മാധവം ബാല വിഹാര്‍ ക്യാമ്പ് സംഘടിപ്പിച്ചു. ഗുരുവായൂര്‍ കാരക്കാട് എന്‍. എസ്. എസ്. കരയോഗം ഹാളില്‍ വെച്ച് നടന്ന യോഗം കൗണ്‍സിലര്‍ ശോഭ ഹരി നാരായണന്‍ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നിര്‍വ്വഹിച്ചു.കൗണ്‍സിലര്‍ സൂരജ് അധ്യക്ഷത വഹിച്ചു. ചിന്മയ മിഷന്‍ ബാല വിഹാര്‍ സംസ്ഥാന കോര്‍ഡിനേറ്റര്‍ ബ്രഹ്‌മചാരി. സുധീഷ്ജി ക്ലാമ്പിന് നേതൃത്വം നല്‍കി.ചിന്മയ മിഷന്‍ പ്രസിഡന്റ് പ്രൊഫ.എന്‍. വിജയന്‍ മേനോന്‍, സെക്രട്ടറി സജിത് കുമാര്‍ . സി, ഹേമ ടീച്ചര്‍. എം, പി.കെ.എസ്. മേനോന്‍, കുട്ടികൃഷ്ണന്‍ .എം, രാധാ വി.മേനോന്‍, അനൂപ് എം തുടങ്ങിയവര്‍ പങ്കെടുത്തു.

ADVERTISEMENT