കുന്നംകുളം വിദ്യാഭ്യാസ ഉപജില്ലയിലെ ജൂനിയര്‍ റെഡ് ക്രോസ്സ് അംഗങ്ങള്‍ക്കായി ഏകദിന സെമിനാര്‍ സംഘടിപ്പിച്ചു. ചൂണ്ടല്‍ ലേഡി ഇമ്മാക്കുലേറ്റ് സ്‌കൂളില്‍ നടന്ന സെമിനാര്‍, സ്‌കൂള്‍ പ്രധാന അധ്യാപിക സിസ്റ്റര്‍ ഗ്രേയ്‌സ് മരിയ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. പതാക ഉയര്‍ത്തല്‍, പ്രതിജ്ഞ ചൊല്ലല്‍ തുടങ്ങിയ പരിപാടികളോടെയാണ് സെമിനാറിന് തുടക്കമായത്.



