ചാലിശേരി സെന്റ് ലൂക്ക്‌സ് സി.എസ്.ഐ പള്ളിയില്‍ യൂണിയന്‍ ഓഫ് ഇവാഞ്ചലിക്കല്‍ സ്റ്റുഡന്റ്‌സ് ഇന്ത്യ, കുന്നംകുളം മേഖലയുടെ നേതൃത്വത്തില്‍ ‘ട്രെന്‍ഡ് സെറ്റേഴ്‌സ്’ ഏകദിന ടീനേജ് ക്യാമ്പ് സംഘടിപ്പിച്ചു. സി.എസ്.ഐ പള്ളി വികാരി ഫാ. കെ.സി.ജോണ്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. തോമസ് മാത്യൂ അധ്യഷനായി. ജോജോ സി കുര്യന്‍ കോട്ടയം മുഖ്യപ്രഭാഷണം നടത്തി. പരിപാടിയില്‍ സംഗീതം, ഗ്രൂപ്പ് ചര്‍ച്ച, പ്രഭാഷണം എന്നിവ നടത്തി. നിരവധി വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. മര്‍ത്തോമ്മ പള്ളി വികാരി ഫാ.സുനു ബേബി കോശി, ജോജു ജോസഫ്, ഡോ സൂസന്‍ സരൂപ്, സി.വി.ഷാബൂ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.