ഏകദിന അവധിക്കാല പഠന ക്യാമ്പ് നടത്തി

മന്നലാംകുന്ന് വിന്‍ഷെയര്‍ ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ പതിനഞ്ച് വയസ്സില്‍ താഴെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി ഏകദിന അവധിക്കാല പഠന ക്യാമ്പ് നടത്തി. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ റഹീം വീട്ടിപറമ്പില്‍ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡണ്ട് പി എസ് മുഹമ്മദ് ഷംറൂദിന്റെ അധ്യക്ഷതയില്‍ മന്ദലാംകുന്ന് ജി.എഫ് യുപി സ്‌കൂള്‍ പ്രധാനാധ്യാപിക സുനിത മേപ്പുറത്ത് ആശംസകള്‍ നേര്‍ന്നു. അമ്പതോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത ക്യാമ്പിന് പ്രമുഖ ദൃശ്യ കലാകാരനും തിയറ്റര്‍ മ്യുസീഷനുമായ ഒ സി മാര്‍ട്ടിന്‍ നേതൃത്വം നല്‍കി. ജനറല്‍ സെക്രട്ടറി പി ആര്‍ സായൂജ് സ്വാഗതവും ലൈബ്രേറിയന്‍ ഷഹബാസ് ഗഫൂര്‍ നന്ദിയും പറഞ്ഞു.

ADVERTISEMENT