നായ വട്ടം ചാടി; ബൈക്കില്‍ നിന്ന് വീണ് യുവാവിന് പരിക്കേറ്റു

എരുമപ്പെട്ടി മുട്ടിക്കലില്‍ ബൈക്കിന് മുന്നിലേക്ക് നായ ചാടിയതിനെ തുടര്‍ന്ന് ബൈക്കില്‍ നിന്ന് വീണ് യുവാവിന് പരിക്കേറ്റു. പഴയന്നൂര്‍ സ്വദേശി ബാബു(36) വിനാണ് പരിക്കേറ്റത്. മോസ്‌കോ റോഡിനു സമീപം ഞായറാഴ്ച രാത്രിയിലാണ് അപകടം ഉണ്ടായത്. ബൈക്കിനു കുറുകെ നായ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞാണ് അപകടം സംഭവിച്ചത്. പരിക്കേറ്റ ബാബുവിനെ എരുമപ്പെട്ടി ആക്ട്‌സ് പ്രവര്‍ത്തകര്‍ അത്താണി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ADVERTISEMENT