മാലിന്യ മുക്തം നവകേരളം കര്‍മ്മപദ്ധതി; എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ക്ക് ഏകദിന ശില്പശാല നടത്തി

മാലിന്യ മുക്തം നവകേരളം കര്‍മ്മപദ്ധതിയുടെ ഭാഗമായി ഗുരുവായൂരിനെ മാലിന്യ മുക്ത നഗരമാക്കി മാറ്റുന്നതിനായി സ്‌കൂള്‍, കോളേജ് എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ക്കായി ഏകദിന ശില്പശാല നടത്തി. ടൗണ്‍ ഹാളില്‍ നടന്ന ശില്പശാല നഗരസഭ ചെയര്‍മാന്‍ എം.കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ.എസ്. മനോജ് അദ്ധ്യക്ഷത വഹിച്ചു. ക്ലീന്‍ സിറ്റി മാനേജര്‍ കെ.എസ് ലക്ഷ്മണന്‍, സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി.റഫീക് തുടങ്ങിയവര്‍ സംസാരിച്ചു. ശുചിത്വമിഷന്‍ ജില്ലാ പ്രോഗ്രാം ഓഫീസര്‍ രജിനേഷ് രാജന്‍ ശുചിത്വ മാലിന്യ പരിപാലന രംഗത്ത് വിദ്യാര്‍ത്ഥികളുടെ പങ്ക് എന്ന വിഷയത്തില്‍ ക്ലാസ്സെടുത്തു.