27 C
Kunnamkulam
Sunday, September 20, 2026
Home Bureaus Kunnamkulam ടൗണ്‍ കുരിശുപള്ളിയില്‍ ശമവൂന്‍ ദസ്തുനിയുടെ ഓര്‍മ്മ പെരുന്നാളും പള്ളിയുടെ സ്ഥാപകപെരുന്നാളും ആഘോഷിച്ചു

ടൗണ്‍ കുരിശുപള്ളിയില്‍ ശമവൂന്‍ ദസ്തുനിയുടെ ഓര്‍മ്മ പെരുന്നാളും പള്ളിയുടെ സ്ഥാപകപെരുന്നാളും ആഘോഷിച്ചു

104

അടുപ്പുട്ടി പള്ളിയുടെ കീഴിലുള്ള ടൗണ്‍ കുരിശുപള്ളിയില്‍ താപസ ശ്രേഷ്ഠനായ ശമവൂന്‍ ദസ്തുനിയുടെ ഓര്‍മ്മ പെരുന്നാളും പള്ളിയുടെ സ്ഥാപകപെരുന്നാളും സംയുക്തമായി ആഘോഷിച്ചു. ഞായര്‍, തിങ്കള്‍ ദിവസങ്ങളിലായാണ് സ്ഥാപകപെരുന്നാള്‍ ആഘോഷിച്ചത്. ഞായറാഴ്ച വൈകിട്ട് 7 മണിക്ക് സന്ധ്യാനമസ്‌കാരം പള്ളിക്ക് ചുറ്റും പ്രദക്ഷിണം ആശിര്‍വാദം നേര്‍ച്ച എന്നിവ ഉണ്ടായി. തിങ്കളാഴ്ച രാവിലെ 6.30ന് പ്രഭാത നമസ്‌കാരം, തുടര്‍ന്ന് വിശുദ്ധ കുര്‍ബാന, പള്ളിക്കു ചുറ്റും പ്രദക്ഷിണം, ആശിര്‍വാദം നേര്‍ച്ച എന്നിവയും ഉണ്ടായി.
ശുശ്രൂഷകള്‍ക്ക് വികാരി. ഫാ ഗീവര്‍ഗീസ് വര്‍ഗീസ്, ഇടവക അംഗങ്ങളായ ഫാ.സ്റ്റീഫന്‍ ജോര്‍ജ്, ഫാ.മാത്യൂസ് കെ ബര്‍സൗമ എന്നിവര്‍ കാര്‍മികത്വം വഹിച്ചു. കൈക്കാരന്‍ ബാബു ഇട്ടൂപ്പ് കെ, വാര്‍ഡ് മെമ്പര്‍ സിജു സി സൈമന്‍, പ്രാദേശിക അംഗങ്ങള്‍ തുടങ്ങിയവര്‍ പെരുന്നാള്‍ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!