30.7 C
Kunnamkulam
Friday, September 11, 2026
Home Bureaus Kunnamkulam കുറുക്കന്‍പാറയില്‍ കരിങ്കല്‍ ശില്‍പ നിര്‍മ്മാണശാലയിലേക്ക് കാര്‍ ഇടിച്ചുകയറി

കുറുക്കന്‍പാറയില്‍ കരിങ്കല്‍ ശില്‍പ നിര്‍മ്മാണശാലയിലേക്ക് കാര്‍ ഇടിച്ചുകയറി

237

കുന്നംകുളം കുറുക്കന്‍പാറയില്‍ കരിങ്കല്‍ ശില്‍പ നിര്‍മ്മാണശാലയിലേക്ക് കാര്‍ ഇടിച്ചുകയറി അപകടം. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ചൊവ്വാഴ്ച്ച രാവിലെ 8 മണിയോടെയാണ് അപകടമുണ്ടായത്. ഗുരുവായൂര്‍ ഭാഗത്തുനിന്ന് കുന്നംകുളം ഭാഗത്തേക്ക് വരികയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് കരിങ്കല്‍ നിര്‍മ്മാണശാലയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച കരിങ്കല്‍ ശില്പങ്ങള്‍ തകര്‍ന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
അപകടത്തില്‍ കാറിനും കേടുപാടുകള്‍ സംഭവിച്ചു.

 

ADVERTISEMENT
error: Content is protected !!