ചൊവ്വന്നൂര്‍ വയോജന പാര്‍ക്കില്‍ ഓപ്പണ്‍ ജിം തുറന്നു

ചൊവ്വന്നൂര്‍ ഗ്രാമപഞ്ചായത്ത് വയോജന പാര്‍ക്കില്‍ ഓപ്പണ്‍ ജിംനേഷ്യം സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഗ്രാമപഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പുതിയ ഓപ്പണ്‍ ജിംനേഷ്യം സെന്റര്‍ സ്ഥാപിച്ചത്. ചൊവ്വന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചിത്ര വിനോബാജി ഉദ്ഘാടനം നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് അഡ്വ. എന്‍.എസ് സുമേഷ് അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ ബിബിന്‍ കണ്ണന്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ സുജിഷ മനീഷ്, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ഷൈനി ഐ ബി എന്നിവര്‍ സംസാരിച്ചു.

 

ADVERTISEMENT